തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണത്തിലേക്ക് LIVE BLOG
നാല് കോര്‍പറേഷനുകളിൽ യുഡിഎഫിനാണ് ലീഡ്
Update: 2025-12-13 04:43 GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പുരോഗമിക്കുമ്പോൾ നാല് കോര്‍പറേഷനുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമാണ്. ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിനാണ് മുൻതൂക്കം. തൃശൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണമുറപ്പിച്ചു.
2025-12-13 04:43 GMT
ഒമ്പതാം വാർഡ് (വേലുത്തമ്പി ദളവ ) സ്ഥാനാർഥി എസ്. ഷൈജു വിജയിച്ചു
2025-12-13 04:35 GMT
കളമശ്ശേരി നഗരസഭ 25ാം വാർഡ് സ്ഥാനാർഥി അസീറ നാസർ വിജയിച്ചു
2025-12-13 04:32 GMT
കോട്ടയം പ്രസ്‌ക്ലബ് ട്രഷററും മുന്‍ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജനയുഗം കോട്ടയം ബ്യൂറോ ചീഫുമാണ്
2025-12-13 04:27 GMT
കണ്ണൂർ കോർപ്പറേഷൻ ആദി കടലായി ഡിവിഷനിൽ 400 ലധികം വോട്ടിന് മുന്നിൽ