തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
Update: 2025-12-13 08:31 GMT
2025-12-13 07:26 GMT
ക്ലാപ്പന പഞ്ചായത്ത് ഭരണം യുഡിഎഫിന്
എൽഡിഎഫിൽ നിന്നാണ് യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 10 സീറ്റ് യുഡിഎഫും 6 സീറ്റ് എൽഡിഎഫും നേടി
2025-12-13 06:56 GMT
ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മത്സരിച്ച കരുവന്നൂർ കേസിലെ പരാതിക്കാരൻ എം.വി സുരേഷ് തോറ്റു
ബിജെപി സ്ഥാനാര്‍ഥിയായിട്ടാണ് മത്സരിച്ചത്
2025-12-13 06:56 GMT
പത്തനംതിട്ട ജില്ലയിൽ ബിജെപി ഭരിച്ച മൂന്ന് ഗ്രാമപഞ്ചായത്തുകളിലും എൽഡിഎഫിന് വിജയം
കുളനട, ചെറുകോൽ, കവിയൂർ ഗ്രാമപഞ്ചായത്തുകളാണ് എൽഡിഎഫ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത്
2025-12-13 06:55 GMT
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി എൽഡിഎഫിന്
16 സീറ്റുകൾ എൽഡിഎഫിന് 16 സീറ്റുകളും യുഡിഎഫിന് സീറ്റുകളുമാണ് ലഭിച്ചത്
2025-12-13 06:53 GMT
കോട്ടയം അയ്മനം പഞ്ചായത്തിൽ ഭരണം പിടിച്ച് ബിജെപി
9 സീറ്റിൽ ബിജെപി ജയിച്ചു. മന്ത്രി വാസവൻ്റെ മണ്ഡലത്തിൽ ഉൾപ്പെട്ട പഞ്ചായത്താണ് ഇത്
2025-12-13 06:50 GMT
പൊന്മുണ്ടത്ത് ലീഗ് തോറ്റു; സിപിഎം കോൺഗ്രസ് സഖ്യത്തിന് ഭരണം
ആകെയുള്ള 19 സീറ്റിൽ 11 സീറ്റിൽ കോൺഗ്രസ് സിപിഎം സഖ്യം വിജയിച്ചു. 15 വർഷത്തെ ലീഗ് ഭരണത്തിന് ഇതോടെ അവസാനമായി
2025-12-13 06:40 GMT
താനൂർ ബ്ലോക്ക് പഞ്ചായത്ത് വട്ടത്താണി ഡിവിഷനിൽ വെൽഫെയർ പാർട്ടിക്ക് വിജയം
വി.കെ ഹലീമ 394 വോട്ടിനു വിജയിച്ചു
2025-12-13 06:37 GMT
കൂത്താട്ടുകുളം നഗരസഭയിലെ മായാവി തോറ്റു
എടയാർ വെസ്റ്റ് വാർഡ് സിപിഎം സ്ഥാനാർഥി മായ. വി രണ്ടാം സ്ഥാനത്ത്. യുഡിഎഫ് സ്ഥാനാർഥി ജയിച്ചു.