തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Editor : Jaisy Thomas | By : Web Desk
Live Updates - Page 3
2025-12-13 06:36 GMT

ഫ്രഷ് കട്ട് സമരസമിതി നേതാവ് ബാബു കുടുക്കിൽ വിജയിച്ചു

താമരശ്ശേരി പഞ്ചായത്ത് 11-ാം വാർഡിലാണ് ബാബു മത്സരിച്ചത്

2025-12-13 06:32 GMT

വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ തോറ്റു

 പനമരം ബ്ലോക്ക് പഞ്ചായത്ത് പൂതാടി ഡിവിഷനിലാണ് പരാജയപ്പെട്ടത്. കോൺഗ്രസ് വിമതൻ ബിനു ജേക്കബ് വിജയിച്ചു

2025-12-13 06:30 GMT

കളമശ്ശേരി നഗരസഭയിലും യുഡിഎഫ്

യുഡിഎഫിന് 30 സീറ്റുകളും എൽഡിഎഫ് 13ഉം ബിജെപി ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്

2025-12-13 06:27 GMT

നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് വിമതൻ വിജയിച്ചു

എടക്കര ഡിവിഷൻ നിന്ന് കെ.സി ഷാഹുൽ ഹമീദാണ് വിജയിച്ചത്

2025-12-13 06:26 GMT

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി വിജയിച്ചു

എറണാകുളം ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷണലിൽ നിന്നാണ് മത്സരിച്ചത്

2025-12-13 06:08 GMT

ഈരാറ്റുപേട്ട മുൻസിപാലിറ്റിയിൽ വെൽഫയർ പാർട്ടി മൽസരിച്ച രണ്ട് സീറ്റിലും വിജയിച്ചു

6 -ാ വാർഡിൽ റൈനാ ടീച്ചറും 13-ാം വാർഡിൽ സുറുമി എന്നിവരാണ് ജയിച്ചത്

2025-12-13 06:06 GMT

മലപ്പുറം പൊൻമുണ്ടം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ്- സിപിഎം സഖ്യത്തിന് ലീഡ്

 ഫലം വന്ന 10 സീറ്റിൽ സിപിഎമ്മും കോൺഗ്രസ് 6 സീറ്റിലും വിജയിച്ചു. ലീഗ് 4 സീറ്റിലും ജയിച്ചു

2025-12-13 06:03 GMT

നടൻ തിലകൻ്റെ മകൻ പിന്നിൽ

തൃപ്പൂണിത്തുറ നഗരസഭയിലെ എൻഡിഎസ്ഥാനാർഥി ഷിബു തിലകൻ മൂന്നാം സ്ഥാനത്ത്. പത്തൊൻപതാം വാർഡിൽ ഷിബു തിലകൻ്റെ ഭാര്യ എൻഡിഎ സ്ഥാനാർഥി ലേഖ എം. നായരും നാലാമതാണ്

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News