തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG

Update: 2025-12-13 08:31 GMT
Live Updates - Page 4
2025-12-13 05:39 GMT

കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ വാർഡിൽ യു ഡി എഫിന് ജയം

 ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചത്

2025-12-13 05:38 GMT

കൊല്ലം മുൻ മേയർ വി.രാജേന്ദ്ര ബാബു പരാജയപ്പെട്ടു

 മേയർ സ്ഥാനത്തേക്ക് സിപിഎം കണ്ടിരുന്ന സ്ഥാനാർഥിയാണ്. ബിജെപി സീറ്റ്‌ പിടിച്ചു

2025-12-13 05:37 GMT

ചെർപ്പുളശ്ശേരി നഗരസഭയിൽ എൽഡിഎഫിന് ഭരണത്തുടർച്ച

17 സീറ്റുകൾ നേടി എൽഡിഎഫ് ഭരണമുറപ്പിച്ചു. യുഡിഎഫിന് 14 സീറ്റും വെൽഫെയര്‍ പാര്‍ട്ടിക്ക് 1 സീറ്റുമാണ് ലഭിച്ചത്

2025-12-13 05:35 GMT

തിരുമലയിൽ ബിജെപിക്ക് ജയം

ആത്മഹത്യ ചെയ്ത തിരുമല അനിലിന്‍റെ വാർഡ് നിലനിർത്തി ബിജെപി

2025-12-13 05:34 GMT

എറണാകുളം ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് വൻ മുന്നേറ്റം

 ജില്ലാ പഞ്ചായത്തിൽ 24 ഡിവിഷനുകളിൽ യുഡിഎഫ് ലീഡ്

2025-12-13 05:31 GMT

കണ്ണൂർ കോർപ്പറേഷനിൽ എസ്ഡിപിഐ വിജയം

അറക്കൽ ഡിവിഷനിൽ നിന്ന് കെ.സമീറ വിജയിച്ചു

2025-12-13 05:29 GMT

കവടിയാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി: കെ.എസ് ശബരീനാഥ്

നല്ല മുന്നേറ്റം നടത്തുന്നുണ്ട് തിരുവനന്തപുരം കോര്‍പറേഷനിൽ. യുഡിഎഫിന് മാത്രമേ ബിജെപിയെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് ജനം മനസിലാക്കി 

2025-12-13 05:27 GMT

തൃശൂര്‍ ലാലൂരിൽ യുഡിഎഫ് സ്ഥാനാർഥി ലാലി ജെയിംസ് ജയിച്ചു

 കോൺഗ്രസ് മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്ന വ്യക്തിയാണ് ലാലി

2025-12-13 05:26 GMT

ഇടുക്കിയിൽ രണ്ടിടത്ത് എസ്ഡിപിഐ

മുരിക്കാശ്ശേരി പഞ്ചായത്ത് പതിനാറാം വാർഡിലും വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് 12 ാം വാർഡിലുമാണ് ജയിച്ചത്

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News