തദ്ദേശപ്പോരിൽ യുഡിഎഫ് തരംഗം; നാടും നഗരവും കീഴടക്കി പടയോട്ടം LIVE BLOG
Update: 2025-12-13 08:31 GMT
2025-12-13 05:14 GMT
യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം
മുഖദാർ വാർഡിൽ നിന്ന് 3081 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
2025-12-13 05:11 GMT
മൂന്നാറിൽ സോണിയ ഗാന്ധി തോറ്റു
പതിനാറാം വാർഡിലെ ബിജെപി സ്ഥാനാർഥിയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥി വളർമതിയോടാണ് പരാജയപ്പെട്ടത്.
2025-12-13 05:08 GMT
പാളയം വാർഡിൽ മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ് തോറ്റു
യുഡിഎഫ് സ്ഥാനാർഥി ഷേർലി തോമസ് ജയിച്ചു
2025-12-13 05:03 GMT
കൊച്ചി കോർപറേഷനിൽ യുഡിഎഫ് വരണമെന്നത് ജനങ്ങളുടെ ആഗ്രഹം: ദീപ്തി മേരി വര്‍ഗീസ്
ജനങ്ങൾ വിധിയെഴുതി.മേയർ സ്ഥാനമുൾപ്പെടെയുള്ള കാര്യങ്ങൾ പാർട്ടി തീരുമാനിക്കും
2025-12-13 04:53 GMT
ഇ.എം അഗസ്തിയുടെ തോൽവി; കട്ടപ്പനയിൽ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ കയ്യാങ്കളി
എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. അഗസ്തി പുറത്തേക്ക് വന്നതോടെ എൽഡിഎഫ് പ്രവർത്തകർ കൂകി വിളിക്കുകയായിരുന്നു.ഇതിൽ പ്രകോപിതരായതോടെ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു
2025-12-13 04:50 GMT
ലതിക സുഭാഷ് തോറ്റു
കോട്ടയം നഗരസഭ തിരുന്നക്കര 48-ാം വാർഡിൽ NCP സംസ്ഥാന വൈസ് പ്രസിഡൻ്റ് ലതിക സുഭാഷ് തോറ്റു
2025-12-13 04:46 GMT
പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് ജയം
എറണാകുളം പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിൽ ബിജെപി സ്ഥാനാർത്ഥി ആശ മുരളി വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്