'ഒരു ഹിന്ദുവായി ജീവിക്കുക എന്നത് മുസ്‍ലിംകളെ വെറുക്കുകയെന്നത് മാത്രമായി ചുരുങ്ങി' - കണ്ണന്‍ ഗോപിനാഥന്‍

കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത്

Update: 2021-03-13 10:20 GMT

ഇന്ത്യയില്‍ വളര്‍ന്നുവരുന്ന വര്‍ഗീയവത്കരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍. ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥന്‍. രാജ്യത്തെ വലിയൊരു വിഭാഗം ഹിന്ദുക്കളും അഭിമാനവും സന്തോഷവും കണ്ടെത്തുന്നത് തങ്ങളുടെ ജീവിതത്തിലെ ക്ഷേമത്തില്‍ നിന്നല്ലെന്നും മറിച്ച് തങ്ങള്‍ക്കൊപ്പം ജീവിക്കുന്ന മുസ്‍ലിംകളെ ദ്രോഹിക്കാന്‍ കഴിയന്നതിന്‍റെ അളവിനനുസരിച്ചാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരു ഹിന്ദുവായി ജീവിക്കുക എന്നത് മുസ്‍ലിംകളെ വെറുക്കുകയെന്ന് മത്രമായി ചുരുങ്ങിയെന്നും അദ്ദേഹത്തിന്‍റെ ട്വീറ്റിലുണ്ട്. അന്യവത്കരണം പരിസമാപ്തിയിലെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertising
Advertising

രാജ്യദ്രോഹക്കുറ്റം ചുമത്തി വിദ്യാര്‍ത്ഥികളെയും സാമൂഹിക പ്രവര്‍ത്തകരെയും തടവിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ നേരത്തെയും കണ്ണന്‍ ഗോപിനാഥന്‍ രംഗത്തുവന്നിരുന്നു. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് കണ്ണന്‍ ഗോപിനാഥന്‍ സര്‍വ്വീസില്‍ നിന്നും രാജി വെച്ചത്.

എട്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു രാജി. തുടര്‍ന്ന് പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളില്‍ കണ്ണന്‍ ഗോപിനാഥന്‍ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ പലപ്പോഴായി ഉന്നയിച്ചിട്ടുളളത്

Tags:    

Similar News