കോതമംഗലത്ത് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ കാണാം

കുട്ടമ്പുഴയിൽ നിന്ന് ഉരുളൻ തണ്ണി - പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്

Update: 2021-03-13 11:41 GMT

കോതമംഗലത്ത് വാഹനയാത്രക്കാർ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമ്പുഴയിൽ നിന്ന് ഉരുളൻ തണ്ണി - പന്തപ്രവഴി മാമലക്കണ്ടത്തിന് പോകുന്ന വഴിയിലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. മാമലക്കണ്ടത്തേക്ക് പോകുകയായിരുന്ന കാറിനും ബൈക്കിനും മാമലക്കണ്ടത്തു നിന്നു യാത്രക്കാരുമായി വന്ന ജീപ്പിനും നേരെയാണ് ആനകൾ പാഞ്ഞടുത്തത്. വാഹനവുമായി കഷ്ടിച്ചാണ് യാത്രക്കാർ രക്ഷപെട്ടത്.

Full View
Tags:    

Similar News