റെയ്ഡുകളെ ഭയമില്ല; മക്കള്‍ നീതി മയ്യം ജനങ്ങളുടെ ശബ്ദമെന്ന് കമല്‍ ഹാസന്‍

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

Update: 2021-03-22 05:27 GMT
Advertising

കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന റെയ്ഡുകള്‍ ബി.ജെ.പിയുടെ ഭീഷണി രാഷ്ട്രീയമാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസന്‍. റെയ്ഡുകളെ ഭയപ്പെടുന്നില്ലെന്നും തന്‍റെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്താന്‍ പോകുന്നില്ലെന്നും കമല്‍ ഹാസന്‍ മീഡിയവണ്ണിനോട് പറഞ്ഞു.

മക്കള്‍ നീതി മയ്യം ജനങ്ങളുടെ ശബ്ദമാണെന്നും കമല്‍ ഹാസന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച രീതിയിലുള്ള പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. അത് പ്രതീക്ഷകള്‍ക്കപ്പുറമാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്നാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍പോലും ഇല്ലാത്ത അവസ്ഥയാണ്. സത്യസന്ധമായ ഒരു ശ്രമം നടത്തിയിരുന്നെങ്കില്‍ അതൊക്കെ നിറവേറ്റാമായിരുന്നെന്നും കമല്‍ അഭിപ്രായപ്പെട്ടു.

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങുകയാണ് കമൽ ഹാസൻ. കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽനിന്നാണ് കമല്‍ മത്സരിക്കുന്നത്. പ്രദേശത്ത് വർഗീയ ധ്രുവീകരണം നടക്കുന്നുണ്ടെന്നും അതുകൊണ്ട് അതിനെതിരെ പേരാടണമെന്നും കമല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മാഞ്ചസ്റ്റർ ഓഫ് സൗത്ത് എന്നറിയപ്പെടുന്ന നഗരത്തിന്‍റെ പ്രൗഢിയും പകിട്ടും നഷ്ടപ്പെടാതിരിക്കാൻ പ്രവർത്തിക്കുമെന്നും കമല്‍ വാഗ്ദാനം നല്‍കിയിരുന്നു.

Full View
Tags:    

Similar News