മലപ്പുറവും പൊന്നാനിയും തയ്യാര്‍; നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ചു

ഇരുമണ്ഡലങ്ങളിലെയും നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി

Update: 2019-04-05 16:46 GMT
Advertising

മലപ്പുറം, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. മലപ്പുറത്ത് എട്ട് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ 14 സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്. രണ്ടു മണ്ഡലങ്ങളില്‍ നിന്നായി 32 പേരാണ് ജില്ലാ കളക്ടര്‍ അമിത് മീണക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

മത്സരിക്കുന്നതിനായി ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം വിവിധ സ്ഥാനാര്‍ഥികളുടെ ഡെമ്മികളുള്‍പ്പെടെ മലപ്പുറത്ത് ആറ് സ്ഥാനാര്‍ഥികളുടെയും പൊന്നാനിയില്‍ നാല് സ്ഥാനാര്‍ഥികളുടെയും പത്രിക തള്ളുകയും ചെയ്തു.

മലപ്പുറം മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ഉണ്ണികൃഷ്ണന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), സാനു(കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), അബ്ദുല്‍ മജീദ്.പി (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), അബ്ദു സലാം (സ്വതന്ത്രന്‍), പ്രവീണ്‍ കുമാര്‍(ബഹുജന്‍ സമാജ് പാര്‍ട്ടി), ഒ.എസ് നിസാര്‍ മേത്തര്‍ (സ്വതന്ത്രന്‍), സാനു എന്‍.കെ(സ്വതന്ത്രന്‍) ഉള്‍പ്പടെ 14 പേരാണ് പത്രിക സമര്‍പ്പിച്ചിരുന്നത്.

പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്), ബിന്ദു(സ്വതന്ത്ര), നൗഷാദ് (സ്വതന്ത്രന്‍), അന്‍വര്‍ പി.വി (സ്വതന്ത്രന്‍), രമ (ഭാരതീയ ജനതാ പാര്‍ട്ടി), നസീര്‍ (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ), ഖലീമുദ്ദീന്‍ ( കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാര്‍ക്‌സിസ്റ്റ്), സമീറ പി.എ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), മുഹമ്മദ് ബഷീര്‍ (സ്വതന്ത്രന്‍), സിറാജുദ്ദീന്‍ (സ്വതന്ത്രന്‍), അന്‍വര്‍ പി.വി (സ്വതന്ത്രന്‍), അന്‍വര്‍ (സ്വതന്ത്രന്‍), അടങ്ങുന്ന 18 പേരുടെ നാമനിര്‍ദേശ പത്രികകളാണ് സ്വീകരിച്ചത്.

വരണാധികാരിയായ ജില്ലാ കളക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ നടന്ന സൂക്ഷ്മപരിശോധനയില്‍ സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിനായിരിക്കും. പത്രികകള്‍ ഏപ്രില്‍ എട്ടുവരെ പിന്‍വലിക്കാം.

Tags:    

Similar News