മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം

വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മീഷൻ പരിഗണിക്കും.

Update: 2021-02-14 12:21 GMT

മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിഷുവിനും റമദാന്‍ നോമ്പിനും മുമ്പ് വോട്ടെടുപ്പ് വേണമെന്ന് പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കമ്മീഷൻ പരിഗണിക്കും. പരീക്ഷകളും കമ്മീഷൻ പരിഗണിക്കും. മികച്ച പോളിങ് നടക്കുന്ന സംസ്ഥാനമാണ് കേരളം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ തലത്തിലുള്ള ചർച്ചകള്‍ പൂർത്തിയായി. രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തി. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും ചർച്ച നടത്തി. കോവിഡ് കാലത്ത് ബീഹാർ ഇലക്ഷൻ നടത്തിയ അനുഭവം കമ്മീഷനുണ്ട്. കൂടുതൽ പോളിങ് സ്റ്റേഷൻ ഉണ്ടാകും. ഓരോ ബൂത്തിലും 500 മുതൽ 1000 വോട്ടർമാർ വരെ മാത്രം. അവസാന ഒരു മണിക്കൂർ കോവിഡ് ബാധിതർക്ക് വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം നീട്ടുന്നതിനെക്കുറിച്ച് തീരുമാനം പിന്നീടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ചില മാധ്യമങ്ങൾ രാഷ്ട്രീയ പ്രേരിതമായി എകപക്ഷീയ വാർത്തകൾ നൽകുന്നുവെന്ന് പരാതിയുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്ന് ജില്ലകൾ പ്രശ്നബാധിത സാധ്യതാ പട്ടികയിലുണ്ട്. ഇവിടങ്ങളിൽ കൂടുതൽ സുരക്ഷ ഉദ്യോസ്ഥരെ നിയോഗിക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.

Tags:    

Similar News