കോഴിക്കോട് ഇനി പഴയ കോഴിക്കോടല്ല; വേള്‍ഡ് ട്രേഡ് സെന്‍ററുമായി ഹൈലൈറ്റ് ഗ്രൂപ്പ്

ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് കോഴിക്കോട് ഒരുക്കുന്ന വേൾഡ് ട്രേഡ് സെന്‍റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

Update: 2025-09-04 09:29 GMT

800 ലക്ഷം ഡോളര്‍ നിക്ഷേപം, 125 ലക്ഷം ചതുരശ്രയടി, കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലൊരുങ്ങുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ വേള്‍ഡ് ട്രേഡ് സെന്‍ററുകളിലൊന്ന്. ദക്ഷിണേന്ത്യയിലെ പ്രമുഖ നിർമാണക്കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് കോഴിക്കോട് ഒരുക്കുന്ന വേൾഡ് ട്രേഡ് സെന്‍റർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിൽ ഉയരുന്ന പദ്ധതി ലോകത്തെതന്നെ ഏറ്റവും വലിയ വേൾഡ് ട്രേഡ് സെന്‍ററുകളിൽ ഒന്നായിരിക്കുമെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ അറിയിച്ചു.

100 ഏക്കറിലായുള്ള ഹൈലൈറ്റ് സിറ്റിയിലാണ് വേൾഡ് ട്രേഡ് സെന്‍റർ‌ ഉയരുക. 12.5 ദശലക്ഷം ചതുരശ്ര അടിയിലാണ് പദ്ധതി സജ്ജമാകുന്നത്. വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം തുടങ്ങിയവയുടെ ഹബ്ബായി കോഴിക്കോടിനെ ഉയർത്തുന്നതിനൊപ്പം കോഴിക്കോട്ടേക്ക് രാജ്യാന്തര ബിസിനസ് സാധ്യതകൾ എത്താനും നിക്ഷേപ അവസരങ്ങൾക്ക് വഴിതുറക്കാനും പദ്ധതി സഹായകമാകും. രാജ്യാന്തര ബിസിനസ് രംഗത്തെ റൂട്ട് മാപ്പിൽ‌ കോഴിക്കോടിനെ ഈ പദ്ധതി അടയാളപ്പെടുത്തുമെന്നും ഹൈലൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ പി, സുലൈമാനും ഗ്രൂപ്പ് സിഇഒ അജില്‍ മുഹമ്മദും പറഞ്ഞു.

Advertising
Advertising

വേൾഡ് ട്രേഡ് സെന്‍റർ അസോസിയേഷന്‍റെ (ഡബ്ല്യുടിസിഎ) ലൈസൻസുണ്ടെന്നതിനാൽ രാജ്യാന്തര കമ്പനികൾ, ഇന്‍റ‍ർനാഷനൽ‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ആകർഷിക്കാനും അടിസ്ഥാന സൗകര്യ വികസന രംഗത്തുൾപ്പെടെ മുന്നേറാനും കോഴിക്കോടിന് കഴിയും.

അനേകം ടവറുകളായാണ് പദ്ധതിയൊരുങ്ങുന്നത്. ഇതിൽ ആദ്യത്തേത് വേൾഡ് ട്രേഡ് സെന്‍റർ ലേണിങ് പാർക്കാണ്. ഇതിന്‍റെ ശിലാസ്ഥാപനം അടുത്തിടെ നടന്നു. വിദ്യാർഥികൾക്ക് അനന്തസാധ്യതകൾ തുറന്നുകൊണ്ട്, ലോകത്തെ മികച്ച സർവകലാശാലകൾക്കും പഠനകേന്ദ്രങ്ങൾക്കും വേൾഡ് ട്രേഡ് സെന്‍റർ ലേണിങ് പാർക്ക് ആതിഥേയത്വം വഹിക്കുമെന്നും പി. സുലൈമാൻ പറഞ്ഞു.

റീട്ടെയ്ൽ വിപ്ലവത്തിന് കുതിപ്പേകുന്ന 10 മാളുകളിൽ നാലെണ്ണം ഇതിനകം കേരളീയരുടെ ഷോപ്പിംഗ്, വിനോദ കേന്ദ്രങ്ങളായി കഴിഞ്ഞെന്നും ആറെണ്ണം വികസനത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. കോഴിക്കോട് വേൾഡ് ട്രേഡ് സെന്‍റർ പോലുള്ള, പദ്ധതികളുമായി കേരളത്തിലുടനീളം കൂടുതൽ ബിസിനസ്, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ് ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News