മമ്മൂട്ടിയുടെ വീട്ടിൽ ദുൽഖർ സൽമാനൊപ്പം മോഹൻലാൽ; കൂടെ കുഞ്ഞുമർയമും

ദൃശ്യം 2വാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം

Update: 2021-02-11 08:37 GMT

മമ്മൂട്ടിയുടെ പുതിയ വീട്ടിൽ അതിഥിയായി മോഹൻലാൽ. വീട്ടിൽവച്ച് ദുൽഖർ സൽമാൻ, ഭാര്യ അമാൽ സൂഫിയ, മകൾ മർയം എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ ചിത്രം ആരാധർക്കിടയിൽ വൈറലായി. രണ്ടാഴ്ച മുമ്പെടുത്തതാണ് ചിത്രം.

ഫോട്ടോയെടുക്കുന്ന വേളയിൽ കൗതുകത്തോടെ മോഹൻലാലിനെ നോക്കുന്ന മർയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ദൃശ്യം 2വാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം. പത്തൊമ്പതിന് ആമസോൺ പ്രൈം വഴിയാണ് ചിത്രം റലീസ് ചെയ്യുന്നത്.

Tags:    

Similar News