വരിവരിയായി രണ്ടാം ഭാഗങ്ങളിറക്കാന്‍ കമല്‍ഹാസന്‍; ഇന്ത്യന്‍ 2വിന് ശേഷം തേവര്‍മകന്‍റെ രണ്ടാം ഭാഗവും അണിയറയില്‍

ശിവാജി ഗണേശന്‍, നാസര്‍, രേവതി തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന തേവര്‍മകനില്‍ അണിനിരന്നിരുന്നു.

Update: 2018-10-13 12:17 GMT

ഭരതന്‍ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമായ തേവര്‍മകന്‍റെ രണ്ടാം ഭാഗവുമായി കമല്‍ഹാസന്‍ വീണ്ടുമെത്തുന്നു. വിശ്വരൂപത്തിന്‍റെ രണ്ടാം ഭാഗത്തിന് ശേഷം ഇന്ത്യന്‍ 2 വരുമെന്ന് അറിയിച്ചതിന് പിന്നിലാണ് തേവര്‍മകന്‍റെ രണ്ടാം ഭാഗവും വരുന്നതായി ഉലകനായകന്‍ അറിയിച്ചത്. ശിവാജി ഗണേശന്‍, നാസര്‍, രേവതി തുടങ്ങി വന്‍ താരനിര തന്നെ അണിനിരന്ന തേവര്‍മകനില്‍ അണിനിരന്നിരുന്നു. ശക്തിവേല്‍ എന്ന കഥാപാത്രമായാണ് കമല്‍ പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള് പുറത്ത് വിടുന്നില്ലെന്നും ഇന്ത്യന്‍ 2വിനു ശേഷം ചിത്രീകരണം ആരംഭിക്കുമെന്നും കമല്‍ സൂചന നല്‍കി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വില്‍ കമല്‍ ഇരട്ട വേഷത്തിലാണ് എത്തിയത്. സ്വാതന്ത്ര്യ സമരസേനാനിയായ സേനാപതിയായും അഴിമതിക്കാരനായ മകന്‍ ചന്ദ്രുവായുമാണ് ചിത്രത്തില്‍ കമല്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ 2വിന് ശേഷം അഭിനയം നിര്‍ത്തുമെന്ന് നേരത്തെ കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News