2.0 ശങ്കറിന്‍റെ കരിയറിലെ ഏറ്റവും ചെറിയ സിനിമ

2.0യുടെ തിരക്കഥ വളരെ ചുരുങ്ങിയതാണെന്നും ശരവേഗത്തില്‍ പോകുന്നതാണെന്നും ഒരു അഭിമുഖത്തില്‍ രജനികാന്ത് പറഞ്ഞിരുന്നു

Update: 2018-11-20 14:32 GMT

രജ്നികാന്ത് നായകനായി ശങ്കര്‍ സംവിധാനം ചെയ്യുന്ന 2.0യെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവൃത്തകര്‍. യു/എ സെര്‍ട്ടിഫിക്കറ്റാണ് ചിത്രം നേടിയിരിക്കുന്നത് എന്ന വെളിപ്പെടുത്തലിന് പുറമെ ചിത്രത്തിന്‍റെ ധൈര്‍ഘ്യവും പുറത്ത് വന്നിരിക്കുന്നു.

Full View

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കില്‍ ലൈക്ക പ്രൊഡക്ഷന്‍സ് പ്രേക്ഷകരിലേക്കെത്തിക്കുന്ന 2.0 രണ്ട് മണിക്കൂറും 28 മിനിറ്റുമാണ് ധൈര്‍ഘ്യമുള്ളത്. ഒരുപാട് കാലം ഈ സിനിമയുടെ പുറകില്‍ ചിലവഴിച്ചുണ്ടെങ്കിലും സമയാടിസ്ഥാനത്തില്‍ സംവിധായകന്‍ ശങ്കറിന്‍റെ ഏറ്റവും ചെറിയ സിനിമയാണ് 2.0. വിക്രമിന്‍റെ എെ (188 മിനിറ്റ്), 2.0യുടെ ആദ്യ ഭാഗമായ യന്തിരന്‍(167 മിനിറ്റ്) എന്നിവയാണ് പട്ടികയില്‍ 2.0ക്ക് പിറകിലുള്ളത്.

Full View

2.0യുടെ തിരക്കഥ വളരെ ചുരുങ്ങിയതാണെന്നും ശരവേഗത്തില്‍ പോകുന്നതാണെന്നും ഒരു അഭിമുഖത്തില്‍ രജനികാന്ത് പറഞ്ഞിരുന്നു. നവംബര്‍ 29ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags:    

Similar News