അപ്പൊ അടുത്തത് രാമന്‍ മാഷിന്‍റെ മോള്‍ടെ കല്യാണത്തിന് കാണാം... സത്യന്‍ അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശന്‍റെ ടീസര്‍ പുറത്ത്

ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Update: 2018-11-23 14:30 GMT

വലിയൊരു ഇടവേളക്ക് ശേഷം സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ഞാന്‍ പ്രകാശന്‍റെ ടീസര്‍ പുറത്ത്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രം തനി നാടന്‍ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു നിഷ്കളങ്ക ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍. ഒരു ഇന്ത്യന്‍ പ്രണയകഥക്ക് ശേഷം സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ ഫഹദ് നായകനാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Full View

നര്‍മ്മത്തില്‍ ചാലിച്ച ഗ്രാമീണ കഥ പറയുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിന്‍റെ നിര്‍മ്മാണം സേതു മണ്ണാര്‍കാടാണ്. എസ്. കുമാര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങള്‍ ഷാന്‍ റഹ്മാനാണ് ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News