മഹാരാജാസിന്‍റെ മണ്ണില്‍ ‘നാൻ പെറ്റ മകൻ’ ഷൂട്ടിങ് ആരംഭിച്ചു
അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു
മഹാരാജാസ് കോളേജിൽ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. 'നാൻ പെറ്റ മകൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിച്ചു. സജി. എസ്. പാലമേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൊലക്കത്തിക്കിരയായ അഭിമന്യുവിന്റെ ആവേശകരമായ ജീവിത മുഹൂർത്തങ്ങളെയാണ് പ്രമേയമാക്കുന്നത്.
റെഡ് സ്റ്റാർ മൂവീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ, 2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ ആവാർഡ് നേടിയ മിനോൺ അഭിമന്യുവിനെ അവതരിപ്പിക്കുന്നു. അഭിമന്യുവിന്റെ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം സി.പി.എം നേതാവ് പി. രാജീവ് നിർവ്വഹിച്ചു. ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
"നാൻപെറ്റമകൻ" സിനിമയുടെ സ്വിച്ച് ഓൺ കർമം
Posted by Naan Petta Makan on Friday, December 14, 2018