ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണെന്ന് എം.വി ഗോവിന്ദൻ

വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‍ലാമിയാണ് മതനിരപേക്ഷ വാദിയായ ശ്രീ എമ്മിനെ കുറിച്ച് പലതും പറയുന്നത്

Update: 2021-03-01 09:47 GMT

ശ്രീ എം ഇന്ത്യയിലെ മത നിരപേക്ഷതയുടെ പ്രതീകമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ.

വർഗീയ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‍ലാമിയാണ് മതനിരപേക്ഷ വാദിയായ ശ്രീ എമ്മിനെ കുറിച്ച് പലതും പറയുന്നത്. പിണറായി - ആർ.എസ്.എസ് കൂടിക്കാഴ്‍ചക്ക് ശ്രീ എം ഒരു ഘട്ടത്തിലും ഇടനില നിന്നിട്ടില്ല. ശ്രീ എമ്മിന്റെ യോഗ ട്രസ്റ്റ്മായി ഞങ്ങൾക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ये भी पà¥�ें- ശ്രീ എം മധ്യസ്ഥനായി പിണറായി വിജയന്‍ - ആര്‍.എസ്.എസ് കൂടിക്കാഴ്ച

Full View

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അതീവ രഹസ്യമായി ആർ.എസ്​.എസ് നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ല​ങ്കേരി എന്നിവരുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചുവെന്ന വിവരം ഇകണോമിക്​ ടൈംസ് ഡൽഹി ലേഖകനായ ദിനേഷ്​ നാരായണൻ രചിച്ച 'The RSS And The Making of The Deep Nation എന്ന, പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്​തകത്തിലൂടെയാണ് പുറത്തുവിന്നത്. ശ്രീ എമ്മിന് കേരള സർക്കാർ സൗജന്യ ഭൂമി നൽകിയത് വിവാദമായതോടെയാണ് പുസ്തകം വീണ്ടും ചർച്ചയായത്.

നരേന്ദ്രമോദിയോടൊപ്പം ശ്രീ എം
Tags:    

Similar News