ഈ തൊഴിലെടുക്കുന്നതില്‍ അഭിമാനമുണ്ട്; കോവീഷീല്‍ഡ് വാക്സിന് സ്വീകരിച്ച് നടാഷ പൂനവാല
ആസ്ട്രാ സെനേക്കയും ഓക്സ്ഫേര്‍ഡ് യൂണിവെര്‍സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് നിര്‍മ്മിച്ചത്
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടറും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനെവാലെയുടെ ഭാര്യയുമായ നടാഷ പൂനവാല കോവിഡ് പ്രിതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചു. ആസ്ട്രാ സെനേക്കയും ഓക്സ്ഫേര്‍ഡ് യൂണിവെര്‍സിറ്റിയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡ് വാക്സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെയാണ് നിര്‍മ്മിച്ചത്.
കോവീഷീല്‍ഡിന്‍റെ അദ്യഘട്ട കുത്തിവെയ്പ്പാണ് നടാഷ സ്വീകരിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വാക്സിന്‍ സ്വീകരിക്കുന്ന ചിത്രം ഇവര്‍ പങ്കുവെച്ചത്. ഈ തൊഴിലെടുക്കുന്നതില്‍ ഏറെ അഭിമാനമാണമുണ്ടെന്ന് നടാഷ പറഞ്ഞു.
ഈ തൊഴിലെടുക്കുന്നതില്‍ ഏറെ അഭിമാനമുണ്ട്. പ്രദേശികമായും അന്താരാഷ്ട്ര തലത്തിലും ഏറെ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് കോവീഷീല്‍ഡ് വിജയമാണെന്ന് കണ്ടത്. ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം നടാഷ കുറിച്ചു. ഇന്നലെയാണ് രാജ്യത്ത് കോവിഡ് വാക്സിനേഷന്‍റെ രണ്ടാം ഘട്ടത്തിന് തുടക്കമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വാക്സിന്‍ സ്വീകരിച്ചിരുന്നു.