കൊല്‍ക്കത്ത അപകടം; രാഷ്ട്രീയ ആയുധമാക്കാനില്ലെന്ന് രാഹുല്‍

Update: 2016-12-29 06:55 GMT
Editor : admin
കൊല്‍ക്കത്ത അപകടം; രാഷ്ട്രീയ ആയുധമാക്കാനില്ലെന്ന് രാഹുല്‍

മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ്സ് ഘടകം വിമര്‍ശം തുടരുന്നതിനിടെയാണ്...


കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന് 26 പേര്‍ മരിച്ച സംഭവം രാഷ്ട്രീയ വല്‍ക്കരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അപകടത്തില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ പശ്ചിമബംഗാള്‍ കോണ്‍ഗ്രസ്സ് ഘടകം വിമര്‍ശം തുടരുന്നതിനിടെയാണ് രാഹുലിന്‍റെ പ്രതികരണം. അപകട സ്ഥലവും അപകടത്തില്‍ പരിക്കേറ്റവരെയും രാഹുല്‍ സന്ദര്‌ശിച്ചു.

മേല്‍പ്പാലത്തിന്റെ നിര്‍മാതാക്കളായ IVRCL കന്പനിയുടെ അഞ്ച് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 90 ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്

Tags:    

Writer - admin

contributor

Editor - admin

contributor

Similar News