ഉവൈസിയുടെ കഴുത്തില്‍ കത്തിവെച്ച് ഭാരത് മാതാ കീ ജയ് വിളിപ്പിക്കുമെന്ന് രാജ് താക്കറെ

Update: 2017-01-26 09:49 GMT
Editor : admin
ഉവൈസിയുടെ കഴുത്തില്‍ കത്തിവെച്ച് ഭാരത് മാതാ കീ ജയ് വിളിപ്പിക്കുമെന്ന് രാജ് താക്കറെ

മജ്‍ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയെ വെല്ലുവിളിച്ച് എംഎന്‍എസ് നേതാവ് രാജ് താക്കറെ.

മജ്‍ലിസുല്‍ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസിയെ വെല്ലുവിളിച്ച് എംഎന്‍എസ് നേതാവ് രാജ് താക്കറെ. ഉവൈസി സഹോദരന്‍മാര്‍ക്ക് ബിജെപിയുടെ സാമ്പത്തിക സഹായമുണ്ടെന്ന് താക്കറെ ആരോപിച്ചു. ഉവൈസിയെ മഹാരാഷ്ട്രയിലേക്ക് വരാന്‍ വെല്ലുവിളിച്ച താക്കറെ, നിങ്ങളുടെ കഴുത്തില്‍ കത്തിവെച്ച് ഭാരത് മാതാ കീ ജയ് വിളിപ്പിക്കുമെന്നും പറഞ്ഞു. കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തിയാലും ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്ന ഉവൈസിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു താക്കറെ. ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും രൂക്ഷ വിമര്‍ശമാണ് താക്കറെ ഉയര്‍ത്തിയത്. മോദി വിശ്വാസ വഞ്ചന കാണിച്ചെന്ന് താക്കറെ കുറ്റപ്പെടുത്തി. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നത് ആലോചിക്കുമെന്നും താക്കറെ പറഞ്ഞു. 'പ്രധാനമന്ത്രി നിരവധി വിദേശയാത്രകള്‍ നടത്തുന്നു. പക്ഷേ എവിടെയാണ് 'അച്ചാ ദിന്‍' എന്നും താക്കറെ ചോദിച്ചു. വിദേശത്തുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചുകൊണ്ടുവരുമെന്ന് പറഞ്ഞു, എന്നിട്ട് എവിടെ ? മല്യ കോടികള്‍ മുക്കി രാജ്യത്തു നിന്നു മുങ്ങി. ബിജെപിക്ക് വോട്ട് ചെയ്തതാണ് ഏക തെറ്റെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. മോദിയാണ് അവസാന ആശ്രയമെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയതോടെയാണ് മോദിക്കെതിരെ ശബ്ദിക്കാന്‍ താന്‍ തയാറായത്. പ്രധാനമന്ത്രിയായ ശേഷം മോദി ശരിക്കും മാറിപ്പോയി. അധികാരത്തില്‍ വന്ന് നൂറു ദിവസത്തിനുള്ളില്‍ അത്ഭുതങ്ങള്‍ കാണുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം. എന്നിട്ട് എവിടെയാണ് ആ അത്ഭുതങ്ങള്‍ ? ദേശീയത പോലുള്ള വിഷയങ്ങളില്‍ ആര്‍എസ്എസിനെ സഹായിക്കാനാണ് കേന്ദ്രത്തിന് ഇപ്പോള്‍ കൂടുതല്‍ താത്പര്യം. ആര്‍എസ്എസ് ആണോ ദേശീയതക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും താക്കറെ ചോദിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News