ഞങ്ങള്‍ക്ക് ഞങ്ങളുടെ എംപിയെ കാണണം; രാഹുല്‍ ഗാന്ധിയുടെ കാറിനുമുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

Update: 2017-02-27 13:06 GMT
ഞങ്ങള്‍ക്ക് ഞങ്ങളുടെ എംപിയെ കാണണം; രാഹുല്‍ ഗാന്ധിയുടെ കാറിനുമുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

അമേത്തിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി

Full View

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഹന വ്യൂഹം തടഞ്ഞ് മുദ്രാവാക്യം വിളികളുമായി 150 ലേറെ സ്ത്രീകള്‍. രാഹുലിന്റെ പാര്‍ലമെന്റ് മണ്ഡലമായ അമേത്തിയില്‍ ആണ് സംഭവം.

അങ്കണവാടി ജീവനക്കാരായ സ്ത്രീകളാണ് വേതനവര്‍ധന ആവശ്യപ്പെട്ട് നിവേദനം നല്‍കാനായി രാഹുലിനെ കാണാന്‍ കാത്തുനിന്നത്.. കനത്ത സുരക്ഷയിലായിരുന്നിട്ടും പൊലീസുകാരെ തള്ളിമാറ്റി സ്ത്രീകള്‍ രാഹുലിനെ കാണാനായി മുദ്രാവാക്യം വിളികളുമായി മുന്നോട്ടു കുതിച്ചു.

പിന്നീട് പ്രതിഷേധക്കാരായ സ്ത്രീകളുടെ പ്രതിനിധികളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി.

അമേത്തിയില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാഹുല്‍ ഗാന്ധി

Tags:    

Similar News