ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്: രാഹുലിന്റെ ഹരജി ഇന്ന് പരിഗണിച്ചേക്കും
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന്‍ മേലുള്ള അപകീര്‍ത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും.
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിന്‍ മേലുള്ള അപകീര്‍ത്തി കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുക. കേസില്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തേടിയ മഹാരാഷ്ട്രയിലെ കീഴ്‌ക്കോടതി നടപടിയെ സുപ്രിംകോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. പരാമര്‍ശത്തില്‍ രാഹുല്‍ മാപ്പ് പറയണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്നും നിയമ പോരാട്ടം തുടരുമെന്നുമാണ് രാഹുല്‍ സ്വീകരിച്ച നിലപാട്.