മുംബൈയില്‍ വാഹനാപകടം; 17 മരണം

Update: 2017-06-18 01:00 GMT
Editor : admin
മുംബൈയില്‍ വാഹനാപകടം; 17 മരണം

മുംബൈ - പൂനെ എക്സ്‍പ്രസ്‍വേയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചു.

മുംബൈ - പൂനെ എക്സ്‍പ്രസ്‍വേയില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചവരില്‍ ഉള്‍പ്പെടും. 35 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണംവിട്ട ടൂറിസ്റ്റ് ബസ് രണ്ടു കാറുകള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയ ശേഷം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് മുംബൈ - പൂനെ എക്സ്‍പ്രസ്‍വേയില്‍ ഗതാഗതം സ്തംഭിച്ച നിലയിലാണ്. പഞ്ചറായ ടയര്‍ മാറ്റുന്നതിനു റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറും സമീപത്ത് സഹായത്തിനായി നിര്‍ത്തിയിട്ട മറ്റൊരു സംഘത്തിന്റെ കാറിലേക്കുമാണ് സതാര ഭാഗത്തു നിന്നു വരികയായിരുന്ന ബസ് പാഞ്ഞുകയറിയത്. മുംബൈയിലേക്ക് പോകുകയായിരുന്നു ബസ്. പരിക്കേറ്റവരെ എംജിഎം ആശുപത്രിയിലും അഷ്ടവിനായക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കുമെന്നുമാണ് ആശുപത്രിവൃത്തങ്ങളില്‍ നിന്നു ലഭിക്കുന്ന വിവരം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News