ജയലളിതയെ പേരു വിളിക്കരുതെന്ന് സ്പീക്കറുടെ റൂളിങ്

Update: 2017-06-29 04:16 GMT
Editor : admin | admin : admin
ജയലളിതയെ പേരു വിളിക്കരുതെന്ന് സ്പീക്കറുടെ റൂളിങ്

എന്നാല്‍ മുഖ്യമന്ത്രിയെ പേരെടുത്ത് പറയരുതെന്നും ഇത് തന്‍റെ ഉത്തരവാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.  ഡിഎംകെ അംഗങ്ങള്‍ ....

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ സഭക്കകത്ത് പേരു വിളിക്കരുതെന്ന സ്പീക്കറുടെ റൂളിങില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ നിന്നും വാക്കൌട്ട് നടത്തി. ഭരണകക്ഷിയിലെ എംഎല്‍എയായ പിഎം നരസിംഹന്‍ ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയെ പേരുവിളിച്ചതോടെയാണ് വിവാദമായ റുളിങിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ഒരു മുന്‍ മുഖ്യമന്ത്രി എന്ന ബഹുമാനം നല്‍കണമെന്നും കേവലം പേരു പറഞ്ഞ് വിളിക്കരുതെന്നുമുള്ള വാദവുമായി ഡിഎംകെ അംഗങ്ങള്‍ രംഗതെത്തി.

Advertising
Advertising

എന്നാല്‍ ഒരു മുന്‍ മുഖ്യമന്ത്രിയെ പേരു വിളിക്കുന്നതില്‍ തെറ്റില്ലെന്നയിരുന്നു സ്പീക്കറുടെ റൂളിങ്. ഇതോടെ മുഖ്യമന്ത്രിയെയും ജയലളിത എന്നു പറഞ്ഞ് അഭിസംബോധന ചെയ്യാമോ എന്ന ചോദ്യവുമായി ഡിഎംകെ അംഗങ്ങള്‍ എഴുന്നേറ്റു. എന്നാല്‍ മുഖ്യമന്ത്രിയെ പേരെടുത്ത് പറയരുതെന്നും ഇത് തന്‍റെ ഉത്തരവാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഡിഎംകെ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗതെത്തിയെങ്കിലും നിലപാടു മാറ്റാന്‍ സ്പീക്കര്‍ തയ്യാറായില്ല.

ഇതോടെ ഡിഎംകെ അംഗങ്ങള്‍ സഭ വിട്ടിറങ്ങുകയായിരുന്നു. ഒരു എംഎല്‍എയെ പേരെടുത്ത് വിളിക്കരുതെന്ന് സഭ ചട്ടത്തിലില്ലെന്നും നിയമം ഏവര്‍ക്കും ഒരുപോലെ ബാധകമാണെന്നും പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News