ഇറോം ശര്‍മ്മിളക്ക് പിന്തുണയുമായി വിദ്യാര്‍ഥികള്‍

Update: 2017-07-03 00:00 GMT
Editor : admin
ഇറോം ശര്‍മ്മിളക്ക് പിന്തുണയുമായി വിദ്യാര്‍ഥികള്‍
Advertising

ആത്മഹത്യാ ശ്രമക്കേസിൽ ഇറോം ശർമിളയെ വെറുതെവിട്ട കോടതി വിധിയിലെ ആഹ്ളാദം കൂടി പങ്കിട്ടായിരുന്നു വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ മണിപ്പൂര്‍ ഹൌസിനു മുന്നിലെത്തിയത്.

ഇറോം ശര്‍മ്മിളക്ക് പിന്തുണ പ്രഖ്യാപിച്ച് വിദ്യാര്‍ഥി സംഘടനകള്‍. ആത്മഹത്യാ ശ്രമക്കേസിൽ ഇറോം ശർമിളയെ വെറുതെവിട്ട കോടതി വിധിയിലെ ആഹ്ളാദം കൂടി പങ്കിട്ടായിരുന്നു വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ മണിപ്പൂര്‍ ഹൌസിനു മുന്നിലെത്തിയത്.

എന്നാല്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യാനോ സംസാരിക്കാനോ പൊലീസ് ഇറോം ശര്‍മ്മിളയെ അനുവദിച്ചില്ല. സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് 16 വര്‍ഷമായി നിരാഹാര സമരം നടത്തുന്ന സാമൂഹ്യപ്രവര്‍ത്തക ഇറോം ശര്‍മ്മിളയെ കാണാനും പിന്തുണ നല്‍കാനുമായി ആവേശത്തോടെയായിരുന്നു വിദ്യാര്‍ഥികള്‍ മണിപ്പൂര്‍ ഹൌസിനു സമീപമെത്തിയത്.

വിവരമറിഞ്ഞതോടെ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് വിദ്യാര്‍ത്ഥികളെ തടഞ്ഞു. തുടര്‍ന്ന് പൊലീസുമായുള്ള നീണ്ട വാഗ്വാദം. ഒടുവില്‍ മണിപ്പൂര്‍ ഹൌസിന് മുന്നിലെത്തിയ ഇറോം ശര്‍മ്മിളയെ അഭിവാദ്യം ചെയ്യാന്‍ പോലും അനുവദിക്കാതെ പൊലീസ് തിരിച്ചയച്ചു. ഇംഫാലിലും ഇറോം ശര്‍മ്മിളയുടെ പേരില്‍ നിലനില്‍ക്കുന്ന കേസുകളാണ് തടസ്സവാദമായി പറഞ്ഞത്. ഇറോം ശര്‍മ്മിളക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രധാന റോഡിലേക്ക് മാര്‍ച്ച് നടത്തിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News