നിയമസഭയിലെ പ്രസംഗം ഫേസ്ബുക്ക് ലൈവായി പോസ്റ്റ് ചെയ്ത എംഎല്‍എക്ക് സസ്പെന്‍ഷന്‍
Update: 2017-08-06 20:26 GMT
മൂന്ന് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അനധികൃത കുടിയേറ്റ പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് അമിനുള്‍ ഫേസ്ബുക്ക് ലൈവ്
നിയമസഭയിലെ തന്‍റെ പ്രസംഗം ഫേസ്ബുക്ക് ലൈവായി പോസ്റ്റ് ചെയ്ത എംഎല്‍എക്ക് സസ്പെന്‍ഷന്‍. അസമിലാണ് സംഭവം, എഐയുഡിഎഫ് എംഎല്‍എയായ അമിനുള്‍ ഇസ്‍ലാമാണ് സഭയിലെ തന്‍റെ പ്രസംഗം ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളിലേക്കെത്തിച്ചത്. മൂന്ന് ദിവസത്തേക്കാണ് സസ്പെന്‍ഷന്‍. അനധികൃത കുടിയേറ്റ പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചയാണ് അമിനുള്‍ ഫേസ്ബുക്ക് ലൈവ് ചെയ്തത്.
തന്‍റെ ഭാഗത്ത് തെറ്റ് പറ്റിയതായി അംഗീകരിക്കുന്നുവെന്ന് അമിനുള്‍ പിന്നീട് വ്യക്തമാക്കി. നിയമസഭ നടപടികള്‍ പൂര്‍ണമായും ലൈവ് ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.