എസ്.വൈ.എല്‍ കനാല്‍ കേസ്; പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വാവസ്ഥ രൂക്ഷം

Update: 2017-08-09 12:36 GMT
Editor : Ubaid
എസ്.വൈ.എല്‍ കനാല്‍ കേസ്; പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വാവസ്ഥ രൂക്ഷം

കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനു പിന്നാലെ അസംബ്‌ളിയിലെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും രാജിക്കത്ത് നല്‍കി

എസ്.വൈ.എല്‍ കനാല്‍ കേസിലെ സുപ്രിംകോടതി വിധിയോടെ പഞ്ചാബില്‍ രാഷ്ട്രീയ അനിശ്ചിതത്വാവസ്ഥ രൂക്ഷമാകുന്നു. വിധി വന്നതിന് പിന്നാലെ എം.പി സ്ഥാനം രാജിവെച്ച കോണ്‍ഗ്രസ് നേതാവ് അമരീന്ദര്‍ സിംഗിനു പിന്നാലെ അസംബ്‌ളിയിലെ മുഴുവന്‍ കോണ്‍ഗ്രസ് അംഗങ്ങളും രാജിക്കത്ത് നല്‍കി. ഭരണകക്ഷിയായ ശിരോമണി അകാലിദള്‍ അല്ലാത്ത എം.എല്‍.എമാരും രാജിവെക്കാന്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനു മാത്രമായി ഇനി പിടിച്ചു നില്‍ക്കാനാവില്ലെന്നാണ് സൂചന.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News