അഗസ്ത വെസ്റ്റ്‍ലാന്റ് കേസ്: സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

Update: 2017-08-10 07:54 GMT
Editor : admin
അഗസ്ത വെസ്റ്റ്‍ലാന്റ് കേസ്: സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

അഗസ്ത വെസ്റ്റ് ലാന്റ് വിവിഐപി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ചെയ്തു

അഗസ്ത വെസ്റ്റ് ലാന്റ് വിവിഐപി ഹെലികോപ്ടര്‍ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ചെയ്തു. ഇറ്റാലിയന്‍ കോടതി ഉത്തരവില്‍ മന്‍മോഹന്‍സിങ് അടക്കമുള്ളവരുടെ പേരുകള്‍ പരാമര്‍ശിച്ച സാഹചര്യത്തിലാണ് അഭിഭാഷകനായ എംഎന്‍ ശര്‍മ്മ ഹരജി നല്‍കിയിരിക്കുന്നത്. കേസ് സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും.

അഗസ്ത വെസ്റ്റ് ലാന്റ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യവുമായാണ് അഭിഭാഷകനായ എംഎന്‍ ശര്‍മ്മ സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

Advertising
Advertising

2010ൽ അഗസ്ത വെസ്റ്റ്​ലാന്റുമായി നടത്തിയ ഹെലികോപ്ടര്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വിവരം ഇറ്റാലിയൻ കോടതി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഇറ്റാലിയന്‍ കോടതി പുറപ്പെടുവിച്ച വിധിയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉൾപ്പെടെയുളള മുതിർന്ന കോൺഗ്രസ് നേതാക്കളെക്കുറിച്ചു പരാമർശമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യം ആയുധമാക്കിയാണ് ബിജെപി ആക്രമണം ആരംഭിച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കോടതിയില്‍ തെളിവായി സമര്‍പ്പിച്ച രേഖകളിലെ സിക്നോര ഗാന്ധി സോണിയ ഗാന്ധിയാണെന്നാണ്​ ബിജെപി ആരോപിക്കുന്നത്. കേസില്‍ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്നും സത്യം പുറത്തുവരട്ടെ എന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

വിഷയം ബി.ജെ.പി പാർലമെന്റിൽ ആയുധമാക്കിയതു മുതല്‍ അന്വേഷണം പൂർത്തിയാവുമ്പോൾ സത്യം പുറത്തുവരുമെന്നും തെളിവുകളില്ലാതെ ആരോപണമുന്നയിക്കുന്നത്​ വ്യക്തികളെ സ്വഭാവഹത്യ ചെയ്യാനുള്ള ശ്രമമാണെന്നുമുള്ള നിലപാടില്‍ തന്നെയാണ് സോണിയ ഗാന്ധി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News