അഗസ്റ്റ വെസ്റ്റ് ലാന്‍ഡ്: ഗ്വിഡോ ഹാഷ്കെയുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവെച്ച് രാഹുല്‍ ഗാന്ധി
ഗ്വിഡോ ഹാഷ്കെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായ ഷോപ്പിംഗ് മാളില്‍ തനിയ്ക്ക് രണ്ടു ഷോപ്പുകളുണ്ടായിരുന്നതായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ മധ്യസ്ഥന്‍ ഗ്വിഡോ ഹാഷ്കെയുമായി ബന്ധമുണ്ടെന്ന ബി.ജെ.പിയുടെ ആരോപണം ഭാഗികമായി ശരിവെച്ച് രാഹുല്‍ ഗാന്ധി. ഗ്വിഡോ ഹാഷ്കെ ഡയരക്ടര്‍ ബോര്‍ഡ് അംഗമായ ഷോപ്പിംഗ് മാളില്‍ തനിയ്ക്ക് രണ്ടു ഷോപ്പുകളുണ്ടായിരുന്നതായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിനെതിരായ നീക്കം ശക്തമാക്കുന്നതിനുള്ള നടപടികള്‍ ആലോചിയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന മന്ത്രിമാര്‍ യോഗം ചേര്‍ന്നു. പ്രതിരോധ നടപടികള്‍ ആലോചിയ്ക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ സോണിയാ ഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അഗസ്ത വെസ്റ്റ് ലാന്‍ഡി ഇടപാട് രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇടപാടിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ പ്രസ്താവന നടത്തും.