കശ്മീര്‍ സന്ദര്‍ശനം: രാജ്നാഥുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ് വിസമ്മതിച്ചു

Update: 2017-11-07 08:13 GMT
Editor : admin
കശ്മീര്‍ സന്ദര്‍ശനം: രാജ്നാഥുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ് വിസമ്മതിച്ചു

ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് താഴ്‌വരയിലുണ്ടായ സംഘര്‍ഷങ്ങള്‍ അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയത്.

കശ്മീരില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങുമായി കൂടിക്കാഴ്ചക്ക് കോണ്‍ഗ്രസ് വിസമ്മതിച്ചു. അതേ സമയം, ബിജെപി, പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കള്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉച്ചക്ക് ശേഷം സംസ്ഥാനത്തെ മന്ത്രിമാരുമായും സുരക്ഷ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തും. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലയെത്തുടര്‍ന്ന് താഴ്‌വരയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ആഭ്യന്തരമന്ത്രി കശ്മീരിലെത്തിയത്.

Advertising
Advertising

ഇന്നലെ രാജ്നാഥ് സിങുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് വ്യാപാരികള്‍ അടക്കമുള്ളവര്‍ പിന്‍മാറിയിരുന്നു. രണ്ടാഴ്ചയോളമായി തുടരുന്ന കര്‍ഫ്യൂവും പ്രതിഷേധ സമരങ്ങളും ജനജീവിതം ദുസ്സഹമാക്കിയ സാഹര്യത്തിലാണ് ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്നലെ കശ്മീരിലെത്തിയത്. സംഘര്‍ഷത്തിന് അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവരുമായുള്ള കൂടിക്കാഴ്ചയായിരുന്നു പ്രധാന അജണ്ട. എന്നാല്‍ ചര്‍ച്ചയില്‍ നിന്ന് വ്യാപാരികള്‍ പൂര്‍ണമായും പിന്‍മാറിയിരുന്നു. തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലും കാര്യമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. കശ്മീരിലുണ്ടായ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് പകരം പ്രശ്നം വഷളാക്കുന്ന സമീപനമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന വിമര്‍ശമാണ് ഇവര്‍ ഉന്നയിച്ചത്. വിഘടനവാദ നേതാക്കളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ എന്ന നിലപാടാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അറിയിച്ചത്. അതേ സമയം 10 ജില്ലകളില്‍‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. മൈബൈല്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പതിനഞ്ചാം ദിവസവും തടസ്സപ്പെട്ടിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News