അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

Update: 2017-12-04 09:58 GMT
Editor : Jaisy
അതിര്‍ത്തിയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റു

അതിര്‍ത്തി മേഖലയില്‍ പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റു. ജമ്മുകശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു. ഇന്നലെ രാത്രിയിലാണ് ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്. ജമ്മുകശ്മീരിലെ കര്‍ഫ്യൂ 90 ദിവസങ്ങള്‍ പിന്നിട്ടു.

ഇന്ന് പുലര്‍ച്ചെ പൂഞ്ചില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പിലാണ് സൈനികന് പരിക്കേറ്റത്. നിയന്ത്രണരേഖക്കപ്പുറത്തേക്ക് ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് ശേഷം 30 ല്‍ അധികം തവണയാണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. നിരവധി സാധാരണക്കാര്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നുള്ള പലായനം തുടരുകയാണ്. ജമ്മുകശ്മീരിലെ കര്‍ഫ്യൂ 90 ദിവസങ്ങള്‍ പിന്നിട്ടിട്ടും സംഘര്‍ഷത്തില്‍ അയവ് വന്നിട്ടില്ല. ഇന്നലെ രാത്രി ശ്രീനഗറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ച് സൈന്യം നടത്തിയ വെടിവെപ്പിലാണ് വീടിന് പുറത്തിരുന്ന 12 വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റത്.

ആശുപത്രിയിലേക്ക് മാറ്റിയ ജുനൈദ് അഹമ്മദ് ഇന്ന് പുലര്‍ച്ചെ ആശുപത്രിയിലാണ് മരണപ്പെട്ടത്. ഇതോടെ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തിന് ശേഷം കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച സാധാരണക്കാരുടെ എണ്ണം 93 ആയി ഉയര്‍ന്നു. പരിക്കേറ്റവരുടെ എണ്ണം 12000ത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത വിഘടനവാദ നേതാവ് ആസിയ‍ അന്‍ദ്രാബിക്കെതിരെ പൊതുസുരക്ഷനിയമം ചുമത്തിയതിനെതിരെ വിഘടനവാദ സംഘടനകള്‍ ആഹ്വാനം ചെയ്ത പ്രതിഷേധറാലികളില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News