ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു

Update: 2017-12-13 04:52 GMT
ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്രം തിരിച്ചയച്ചു
Advertising

ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് നടപടി. അഴിമതി വിരുദ്ധ ബില്ലായ ജന ലോക് പാലും തിരിച്ചയച്ചവയുടെ കൂട്ടത്തിലുണ്ട്.

ഡല്‍ഹി സര്‍ക്കാരിന്റെ 14 ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാരോപിച്ചാണ് നടപടി. അഴിമതി വിരുദ്ധ ബില്ലായ ജന ലോക് പാലും തിരിച്ചയച്ചവയുടെ കൂട്ടത്തിലുണ്ട്.

ഡല്‍ഹി ഭരിക്കുന്ന എഎപി സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള അധികാരത്തര്‍ക്കം ഒരിടവേളക്ക് ശേഷം വീണ്ടും സജീവമാവുകയാണ്. ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ച് ബ്രെക്സിറ്റ് മാതൃകയില്‍ ജനഹിത പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രസ്താവിച്ചതിന് തൊട്ട് പിന്നാലെയാണ് എഎപി സര്‍ക്കാര്‍ പാസാക്കിയ 14 ബില്ലുകള്‍ തിരിച്ചയച്ചതായി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗുമായി ബില്ലുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയല്ല, പാസാക്കും മുമ്പ് മറ്റു നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി. അഴിമതി വിരുദ്ധ ജന ലോക് പാല്‍ ബില്ലും തിരിച്ചയച്ചവയിലുണ്ട്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷ ഭാഷയിലാണ് കെജ്രിവാള്‍ വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം നിലക്ക് പ്രവര്‍ത്തിക്കുന്നില്ല എന്ന് മാത്രമല്ല, പ്രവര്‍ത്തിക്കുന്നവരെ അതിന് അനുവദിക്കുന്നുമില്ലെന്ന് കെജ്‍രിവാള്‍ ആരോപിച്ചു. ജനങ്ങളാല്‍ തെരഞ്ഞടുക്കപ്പെട്ട ഒരു സര്‍ക്കാരിന് ഡല്‍ഹിയില്‍ അധികാരമില്ലാത്ത അവസ്ഥയാണെന്നും കെജ്‍രിവാള്‍ കുറ്റപ്പെടുത്തി.

Tags:    

Similar News