കര്‍ഷകര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിമിര്‍പ്പിലെന്ന് രാഹുല്‍

Update: 2017-12-14 13:10 GMT
Editor : admin
കര്‍ഷകര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിമിര്‍പ്പിലെന്ന് രാഹുല്‍

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്.

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. രാജ്യത്ത് കര്‍ഷര്‍ മരിച്ചു കൊണ്ടിരിക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിമിര്‍പ്പിലാണെന്ന് രാഹുല്‍ ഗാന്ധി ഡല്‍ഹില്‍ പറഞ്ഞു. ഡല്‍ഹിലെ വെള്ളം, വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എഎപി സര്‍ക്കാരിനെയും രാഹുല്‍ ശക്തമായി വിമര്‍ശിച്ചു.

ഡല്‍ഹിയിലെ വെള്ളം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സംഘടിപ്പിച്ച ടോര്‍ച്ച് റാലിയിലാണ് രാഹുല്‍ ഗാന്ധി കെജ്‍രിവാള്‍ ‍- മോദി സര്‍ക്കാരുകളെ രൂക്ഷായി വിമര്‍ശിച്ചത്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ കേന്ദ്ര സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ച് നടത്തുന്ന ആഘോഷ പരിപാടികളെ കുറ്റപ്പെടുത്തിയ രാഹുല്‍ കേന്ദ്രം പാവപ്പെട്ടവനെ അവഗണിക്കുകയാണെന്നും പറഞ്ഞു.

ഡല്‍ഹി മുനിസിപ്പല്‍ തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക മുഴുവന്‍ നല്‍കാത്ത കെജ്‍രിവാള്‍ സര്‍ക്കാര്‍ നടപടിയെയും രാഹുല്‍ വിമര്‍ശിച്ചു. അതേസമയം വര്‍ഷങ്ങളായി ഡല്‍ഹിക്കാര്‍ക്ക് കാണാന്‍ കിട്ടാത്ത രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ ടോര്‍ച്ച് റാലി കൊണ്ടാകുമെന്നായിരുന്നു എഎപി യുടെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News