രാജ്യസഭ തെരഞ്ഞെടുപ്പ്: യുപിയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേട്ടം

Update: 2017-12-17 03:35 GMT
Editor : admin
രാജ്യസഭ തെരഞ്ഞെടുപ്പ്: യുപിയിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേട്ടം

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ 27 സീറ്റുകളിലേക്കാണ് തെരഞ്ഞടുപ്പ്.

രാജ്യസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും നേട്ടം കൊയ്ത് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശില്‍ ബിഎസ്പി പിന്തുണയോടെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വിജയിച്ചു. കര്‍ണടാകയില്‍ ജെഡിഎസ് വിമതരുടെയും സ്വന്ത്രരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് മൂന്ന് സീറ്റ് നേടി. ബിജെപി നിരയില്‍നിന്ന് കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, നിര്‍മ്മല സീതാരാമന്‍ , മുഖ്താര്‍ അബ്ബാസ് നഖ്‍വി തുടങ്ങിയവരും തെരഞ്ഞടുക്കപ്പട്ടു.

Advertising
Advertising

ഏഴു സംസ്ഥാനങ്ങളിലെ ഒഴിവ് വന്ന രാജ്യസഭ സീറ്റുകളില്‍ 27 എണ്ണത്തിലേക്കാണ് ഇന്ന് തെരഞ്ഞടുപ്പ് നടന്നത്. ഉത്തര്‍പ്രദേശില്‍ വാശിയേറിയ തെരഞ്ഞടുപ്പിനൊടുവില്‍ സമാജ്‍വാദി പാര്‍ട്ടി പിന്തുണയോടെയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിബല്‍ ജയിച്ചത്. കര്‍ണടകയില്‍ നിന്ന് മുന്‍ കേന്ദ്ര മന്ത്രിമാരായ ഒസ്കാര്‍ ഫെര്‍‌ണാണ്ടസിന്റെയും ജയറാം രമേശിന്റെയും വിജയം ഉറപ്പിച്ചിരുന്ന കോണഗ്രസിന് ജെഡിഎസ് വിമതരുടെയും സ്വന്ത്രരുടെയും പിന്തുണയോടെ കോണ്‍ഗ്രസ് മൂന്നാമതൊരു സീറ്റ് കൂടി നേടാനായി. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ രാമൂര്‍ത്തിയാണ് ജയിച്ചത്.

കര്‍ണാടകയിലെ നാലാം സീറ്റില്‍ നിന്ന്കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ജയിച്ചത്. ബിജെപിയുടെ നേതൃത്വത്തില്‍ അട്ടിമറി ശ്രമം നടന്ന ഉത്തരഖണ്ഡിലെ ഒരേ ഒരു സീറ്റില്‍ കോണഗ്രസ് സ്ഥാനാര്‍ത്ഥി പ്രദീപ് താംത വിജയിച്ചപ്പോള്‍ രാജസ്ഥാനിലെ നാല് സീറ്റും ബിജെപി നിലര്‍ത്തി. കേന്ത്രി വെങ്കയ്യ നായിഡുവും മുതിര്‍ന്ന ബിജെപി നേതാവ് ഒപി മാഥുറും രാജ്സ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടവരില്‍ പെടും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News