ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

Update: 2018-03-13 11:39 GMT
Editor : Midhun P | Subin : Midhun P
ചിദംബരത്തിന്റേയും മകന്റേയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്
Advertising

രാവിലെ 7.30 ന് ആരംഭിച്ച റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ചിദംബരം പറഞ്ഞു.

മുന്‍ധനമന്ത്രി ചിദംബരത്തിന്റെയും മകന്‍ കാര്‍ത്തി ചിദംബരത്തിന്റെയും വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. റെയ്ഡ് നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അധികാരമില്ലെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നും ചിദംബരം പറഞ്ഞു.

മുന്‍ധനമന്ത്രി പി ചിദംബരത്തിന്റെ ഡല്‍ഹിയിലെയും കാര്‍ത്തി ചിദംബരത്തിന്റെ ചെന്നൈയിലെയും വസതികളിലായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. രാവിലെ 7.30 ന് ആരംഭിച്ച റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് ചിദംബരം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയുടെ രേഖകള്‍ ഉദ്യോഗസ്ഥര്‍ എടുത്തു.

രാഷ്ട്രീയ പ്രേരിതമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയതെന്ന് ചിദംബരം ആരോപിച്ചു. മോദി സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിന് എതിരെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Writer - Midhun P

contributor

Editor - Midhun P

contributor

Subin - Midhun P

contributor

Similar News