മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചു

Update: 2018-03-13 18:07 GMT
Editor : admin
മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചു

മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു.

മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ഇന്ത്യയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചു. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 9,400 കോടി രൂപ വായ്പയെടുത്ത് ബ്രിട്ടനിലേക്ക് നാടുവിട്ട മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷനോട് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് നിയമപ്രകാരമുള്ള മറുപടിയാണ് ബ്രിട്ടന്‍ നല്‍കിയതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി രാജ്യസഭയില്‍ പറഞ്ഞു

Advertising
Advertising

കേസുകളുടെ അന്വേഷണത്തിന് 2002ലെ കള്ളപ്പണ നിരോധ നിയമ പ്രകാരം മല്യയുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് കാണിച്ചാണ് ഇന്ത്യ ബ്രിട്ടീഷ് ഹൈകമീഷന് കത്തയച്ചിരുന്നത്. എന്നാല്‍ ബ്രിട്ടനിലേത്തുന്പോള്‍ മല്യക്ക് സാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടായിരുന്നതായും അതിനാല്‌ നിലവിലുളള നിയമപ്രകാരം മല്യയെ തിരിച്ചയക്കാനാകില്ലെന്നുമാണ് ബ്രിട്ടന്‍ അറിയിച്ചിരിക്കുന്നത്. 1971ലെ കുടിയേറ്റ നിയമപ്രകാരം ഒരാൾക്ക് ബ്രിട്ടനില്‍ തുടരുന്നതിന് പാസ്പോർട്ട് ആവശ്യമില്ല. അവർ രാജ്യം വിടുകയോ വിസ കാലാവധിക്കുശേഷം തുടരുകയോ ചെയ്യുഴാണ് പാസ്പോർട്ട് വേണ്ടി വരിക. എന്നാല്‍ മല്യയെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ നിയമപരമായ സഹായം നല്‍കാമെന്നും ബ്രിട്ടന്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനിലെ നിയമപ്രകാരം തിരിച്ചയക്കാനാവില്ലെന്ന് ബ്രിട്ടണ്‍ അറിയിച്ചതായും തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുമെന്നും കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി രാജ്യസഭയില്‍ പറഞ്ഞു

ഇതോടെ മല്യയെ തിരിച്ചെത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ തയ്യാറല്ലെന്ന് നേരത്തെ തന്നെ മല്യ വ്യക്തമാക്കിയിരുന്നു. വിവിധ ബാങ്കുകളില്‍ നിന്ന് കടമെടുത്ത 9400 കോടി രൂപയാണ് മല്യ തിരിച്ചടക്കാനുള്ളത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News