ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; മെട്രോ റെയിൽ നിർമാണം നിർത്തിവച്ചു

Update: 2018-04-07 20:13 GMT
Editor : Jaisy
ചെന്നൈയില്‍ കനത്ത മഴ തുടരുന്നു; മെട്രോ റെയിൽ നിർമാണം നിർത്തിവച്ചു

നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്

ചെന്നൈയിലും തമിഴ്നാടിന്റെ തീരദേശ മേഖലകളിലും ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. മെട്രോ റെയിൽ നിർമാണവും നിർത്തിവച്ചു.

കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴ തുടരുകയാണ്. പകൽ സമയങ്ങളില്ലാതെ, രാത്രിയിൽ മാത്രമായിരുന്നു മഴ ശക്തി പ്രാപിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ മുതൽ തന്നെ മഴ പെയ്യുന്നുണ്ട്. ചെന്നൈ നഗരത്തിലെ ചേരി പ്രദേശങ്ങളിലാണ് ഇപ്പോൾ വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. കൂടാതെ സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. ചെന്നൈ,തിരുവള്ളൂർ, കാഞ്ചീപുരം, നാഗപട്ടണം ജില്ലകളിലെ സ്കൂളുകൾക്ക് അവധിയാണ്. അണ്ണാ യുണിവേഴ്സിറ്റി നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു.

ദുരന്തങ്ങളുണ്ടായാൽ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ മുഖ്യമന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News