തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി

Update: 2018-04-09 01:51 GMT
തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന് സുപ്രീം കോടതി
Advertising

ദേശീയ ഗാനം കേൾക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. വാണിജ്യ താത്പര്യങ്ങള്‍ക്കായി ദേശീയ ഗാനം ഉപയോഗിക്കരുതെന്നും

സിനിമാ തിയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവ്. സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ദേശീയഗാനം കേള്‍പ്പിക്കണം. സ്‌ക്രീനില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുകയും വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഉത്തരവ് പാലിക്കപെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ദേശീയ ഗാനം ദുരുപയോഗം ചെയ്യുന്നതിനെതിരെ , ശ്യം നാരായണ്‍ ചോംസ്കി എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ നല്‍കിയഹര്‍ജി പരിഗണിക്കവെ യാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. തിയേറ്ററുകളില്‍ ദേശീയ ഗാനം മുഴുങ്ങുന്പോള്‍ കാണികള്‍ എഴുനേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. വാണിജ്യാവശ്യങ്ങള്‍ക്കും ടെലിവിഷന്‍ വിനോദ പരിപാടികള്‍ ദേശീയ ഗാനം ഉപയോഗിക്കാന്‍ പാടില്ല, ദേശീയ ഗാനത്തെ നാടകീയമായി അവതരിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. അനഭലിഷിണീയമായ ഇടങ്ങളില്‍ ദേശീയ ഗാനം അച്ചടിക്കാനോ പ്രദര്‍പ്പിക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്.

പുതു തലമുറയില്‍ ദേശീയ ഗാനം തെറ്റാതെ ആലപിക്കാനറിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവ് രാജ്യത്തെല്ലായിടത്തം പാലിക്കപ്പെടുത്തുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ഒരാഴ്ചത്തെ സമയമാണ് കേന്ദ്ര സര്‍ക്കാരിന് നലകിയിരിക്കുന്നത്. ഉത്തരവ് പത്ര ദൃശ്യ മാധ്യമങ്ങള്‍ വഴി പരസ്യം നല്‍കി ജനങ്ങളിലെത്തിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News