ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍; മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

Update: 2018-04-18 19:42 GMT
Editor : Sithara
ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍; മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍

മരണവാര്‍ത്ത തെറ്റാണെന്നും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അപ്പോളോ ആശുപത്രി അറിയിച്ചതോടെ ചില ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു

തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍. അപ്പോളോ ആശുപത്രിക്ക് മുന്നില്‍ സംഘര്‍ഷം. അതേസമയം അപ്പോളോ ആശുപത്രി അധികൃതര്‍ മരണ വാര്‍ത്ത നിഷേധിച്ചു. ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമം തുടരുകയാണെന്നും അപ്പോളോ ആശുപത്രി വ്യക്തമാക്കി. മരണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലുകള്‍ തെറ്റ് തിരുത്തണമെന്നും ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഇതോടെ ചില ചാനലുകള്‍ വാര്‍ത്ത പിന്‍വലിച്ചു.

Advertising
Advertising

ജയ ടിവിയും മരണവാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയ ആരാധകര്‍ പൊലീസിനു നേരെ ചെയറുകളും വെള്ളക്കുപ്പികളും വലിച്ചെറിഞ്ഞു. ആശുപത്രിക്ക് നേരെ കല്ലേറും ഉണ്ടായി.

ഇസിഎംഒയുടെയും മറ്റ് ജീവന്‍ രക്ഷാ ഉപാധികളുടെയും സഹായത്തോടെയാണ് മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്തിയിട്ടുള്ളതെന്നും പ്രശസ്തരായ ഡോക്ടര്‍മാരുടെ സൂക്ഷ്മ നിരീക്ഷത്തിലുള്ള ചികിത്സ പുരോഗമിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ പുതിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു..

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News