രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Update: 2018-04-21 03:21 GMT
രാംനാഥ് കോവിന്ദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ജയം ഉറപ്പിച്ച് എന്‍ഡിഎ

എന്‍.ഡി.എ യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
പ്രധാന മന്ത്രി നരേന്ദ്രമോദി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാനമുഖ്യമന്ത്രിമാര്‍, ബിജെ പി അധ്യക്ഷന്‍അമിത് ഷാ തുടങ്ങിയവര്‍ കോവിന്ദിനെ അനുഗമിച്ചു.. 65 ശതമാനം വോട്ടോടെ കോവിന്ദ് വിജയിക്കുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് എന്‍ഡിഎ.

റിട്ടേണിംഗ് ഓഫീസറായ ലോകസഭാ സെക്രട്ടറി ജനറലിന് മുന്നിലാണ് കോവിന്ദ് ഇന്ന് നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ആദ്യത്തെ പത്രികയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമാണ് പിന്താങ്ങുക. പത്രിക സമര്‍പ്പണത്തിന് മുന്നോടിയായി മുതിര്‍ന്ന ബി.ജെ പി നേതാക്കളുമായി രാംനാഥ് കോവിന്ദ് കൂടിക്കാഴ്ച നടത്തി.

Advertising
Advertising

ബുധനാഴ്ച എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ കണ്ട കോവിന്ദ് ഇന്നലെ കുടുംബ സമേതം വാജ്പേയിയെ വസതിയിലെത്തി സന്ദര്‍ശിച്ചു. പ്രതിപക്ഷ ചേരിയില്‍ നിന്നടക്കം പിന്തുണ നേടാനായതോടെ വിജയമുറപ്പിച്ചാണ് ബീഹാര്‍ മുന്‍ ഗവര്‍ണറും ആര്‍എസ്സ് എസ്സ് നേതാവുമായ രാംനാഥ് കോവിന്ദ് രാഷ്ട്പതി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. എന്‍ ഡി എ കക്ഷികള്‍ക്ക് പുറമെ ജെഡിയു, ബിജെഡി,റ്റിആര്‍എസ്,പിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ആസാം ഗണപരിഷത്, ബോറോലാന്‍റ് പീപ്പിള്‍ ഫ്രണ്ട്, എഐഎഡിഎംകെ പനീര്‍ശെല്‍വം പളനി സ്വാമി വിഭാഗങ്ങള്‍ എന്നിവയുടെ പിന്തുണയാണ് റാംനാഥിനുള്ളത്. അടുത്തമാസം 17നാണ് രാഷ്ട്രപതി തെരഞ്ഞടുപ്പ്. ഈ മാസം 28 നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയമവസാനിക്കും.

Tags:    

Similar News