എംഎല്‍എമാരുടെ അയോഗ്യതാ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Update: 2018-04-21 05:51 GMT
എംഎല്‍എമാരുടെ അയോഗ്യതാ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Advertising

പാര്‍ലമെന്ററി സെക്രട്ടറി പദവിക്ക് പ്രതിഫലം വാങ്ങിയില്ലെന്ന് എം എല്‍ എമാരുടെ വിശദീകരണം

എഎപി എംഎല്‍എമാരുടെ അയോഗ്യതാ കേസ് ഡെല്‍ഹി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ചന്ദ്രശേഖര്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പാര്‍ലമെന്‍ററി സെക്രട്ടറി പദവിക്ക് പ്രതിഫലം വാങ്ങിയില്ലെന്ന് എംഎല്‍എമാര്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു, എന്നാല്‍ പദവിയുടെ മഹത്വമാണ് പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. അയോഗ്യരാക്കപ്പെട്ട ഇരുപത് എംഎല്‍എമാരും ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയിരുന്നു. നേരത്തെ എട്ട് എംഎല്‍എമാരാണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നത്, കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴാണ് ബാക്കിയുള്ള എംഎല്‍എമാരും കോടതിയെ സമീപിച്ചത്.

Tags:    

Similar News