ബിജെപി ഗുജറാത്ത് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ല..
ബിജെപി പാർലമെന്ററി പാർട്ടി യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഗുജറാത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ ചേർന്ന സംസ്ഥാന നേതൃ യോഗത്തിൽ തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക ഇന്നത്തെ യോഗത്തിൽ അവതരിപ്പിക്കും. ആദ്യഘട്ട വോട്ടെടുപ്പ് നടക്കൂന്ന 89 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാവും ആദ്യവട്ടം പുറത്തിറക്കുക. ഡിസംബർ 9 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കില്ല.