ആര്‍എസ്എസിനെ വിമര്‍ശിച്ച ഫാറൂഖ് അബ്ദുല്ലയുടെ നാവരിയുന്നവര്‍ക്ക് 21 ലക്ഷം നല്‍കും: തീവ്രവാദ വിരുദ്ധ മുന്നണി

Update: 2018-04-22 21:28 GMT
Editor : Sithara
ആര്‍എസ്എസിനെ വിമര്‍ശിച്ച ഫാറൂഖ് അബ്ദുല്ലയുടെ നാവരിയുന്നവര്‍ക്ക് 21 ലക്ഷം നല്‍കും: തീവ്രവാദ വിരുദ്ധ മുന്നണി

ഫാറൂഖ് പാകിസ്താനെ അനുകൂലിച്ചും ആര്‍എസ്എസിനെ എതിര്‍ത്തും സംസാരിച്ച് രാജ്യത്തെ അപമാനിച്ചെന്നാണ് തീവ്രവാദ വിരുദ്ധ മുന്നണിയുടെ ആരോപണം

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ നാവരിയുന്നവര്‍ക്ക് 21 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് തീവ്രവാദ വിരുദ്ധ മുന്നണി ദേശീയ പ്രസിഡന്‍റ് വിരേഷ് ശാന്തിലിയ. ഫാറൂഖ് പാകിസ്താനെ അനുകൂലിച്ചും ആര്‍എസ്എസിനെ എതിര്‍ത്തും സംസാരിച്ച് രാജ്യത്തെ അപമാനിച്ചെന്നാണ് ശാന്തിലിയയുടെ ആരോപണം.

ഫാറൂഖ് രാജ്യദ്രോഹിയാണ്. അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണം. അബ്ദുല്ലയുടെ നാവ് അരിയുന്നവര്‍ക്ക് താന്‍ 21 ലക്ഷം രൂപ സമ്മാനമായി നല്‍കുമെന്നും ശാന്തിലിയ പറഞ്ഞു.

Advertising
Advertising

ബ്രിട്ടീഷുകാരുമായി രഹസ്യധാരണയുണ്ടാക്കുകയും അടിയന്തരാവസ്ഥയെ പിന്തുണക്കുകയും ചെയ്ത ആര്‍എസ്എസ് ഇപ്പോള്‍ രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയാണെന്നാണ് ഫാറൂഖ് അബ്ദുല്ല വിമര്‍ശിച്ചത്. സ്വാതന്ത്ര്യ സമരത്തില്‍ ആര്‍എസ്എസ് പ്രതിസ്ഥാനത്താണെന്നതിന് ചരിത്രത്തില്‍ തെളിവുണ്ട്. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘ് നേതാക്കള്‍ ബ്രിട്ടീഷുകാരുമായി യോജിച്ചു പ്രവര്‍ത്തിച്ചിരുന്നുവെന്നും ഫാറൂഖ് അബ്ദുല്ല പറയുകയുണ്ടായി. ബിജെപി മുന്നോട്ടുവെയ്ക്കുന്ന അതിദേശീയവാദത്തെയും വിമര്‍ശിച്ചു. പാക് അധിനിവേശ കശ്മീര്‍ പാകിസ്താന്‍റെ ഭാഗമാണെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു. പിന്നാലെയാണ് നാവരിയല്‍ ഭീഷണിയുമായി തീവ്രവാദ വിരുദ്ധ മുന്നണി രംഗത്തെത്തിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News