ആര്‍എസ്എസിനെതിരെ പരാമര്‍ശം: രാഹുല്‍ഗാന്ധിക്ക് അസം കോടതിയുടെ സമന്‍സ്
ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരമാര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അസമിലെ കാമരൂപ് മജിസ്ട്രേറ്റ് കോടതിയുടെ സമന്‍സ്. സെപ്തംബര്‍ 29ന് നേരിട്ട് ഹാജരാകാന്‍ കോടതി രാഹുലിനോട് ഉത്തരവിട്ടു.

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന രാഹുലിന്‍റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഇതേ പരാമര്‍ശത്തിനെതിരെ മുംബൈ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പരാതി റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കേസ്. പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞാല്‍ മുംബൈ മജിസ്ട്രേറ്റ് കോടതിയിലെ കേസ് അവസാനിപ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എങ്കിലും മാപ്പ് പറയില്ലെന്നതായിരുന്നു രാഹുലിന്‍റെ നിലപാട്.