കോള്‍ സെന്റര്‍ തട്ടിപ്പ്: 61 പേര്‍ക്കെതിരെ അമേരിക്കയില്‍ കേസ്

Update: 2018-04-25 20:02 GMT
കോള്‍ സെന്റര്‍ തട്ടിപ്പ്: 61 പേര്‍ക്കെതിരെ അമേരിക്കയില്‍ കേസ്

20 പേരെ അറസ്റ്റ് ചെയ്തു

ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ ചമഞ്ഞ് ഇന്ത്യയിലെ കോള്‍സെന്ററില്‍ നിന്നും തട്ടിപ്പ് നടത്തിയ സംഭവത്തില്‍ 61 പേര്‍ക്കെതിരെ അമേരിക്കയില്‍ കേസ്. 20 പേരെ അറസ്റ്റ് ചെയ്തു. ഇന്റേണല്‍ റവന്യു സര്‍വീസിന്റെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതുവഴി 500 കോടി അമേരിക്കയില്‍ നിന്നും തട്ടിയെടുത്തെന്നാണ് കേസ്.

മുബൈ മീരാ റോഡിലുള്ള അനധികൃത കോള്‍സെന്ററുകള്‍ ഒരു വര്‍ഷത്തിനിടെ 6,500 അമേരിക്കക്കാരില്‍നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. അമേരിക്കക്കാരുടെ ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തി നികുതി വെട്ടിപ്പ് നടത്തിയവരെയാണ് കോള്‍ സെന്റര്‍ ജീവനക്കാര്‍ വിളിച്ചത്. വിലപേശലിനൊടുവില്‍ പണംവാങ്ങി ഒത്തുതീര്‍പ്പിലെത്തും. ഈ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് 61 പേര്‍ക്കെതിരെ അമേരിക്കന്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ മുംബൈയില്‍ 73 പേരെ അറസ്റ്റുചെയ്തിരുന്നു. സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനൊടുവിലായിരുന്നു ഇത്. ഒരുകോടി രൂപ വിലവരുന്ന വിലവരുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ അറുന്നൂറോളം ജീവനക്കാരെ ചോദ്യംചെയ്യുന്നുണ്ട്.

കാള്‍സെന്റര്‍ ജീവനക്കാരെ സഹായിക്കാന്‍ അമേരിക്കയിലും ചിലര്‍ പ്രവര്‍ത്തിച്ചു. ഈ അന്വേഷണത്തിലാണ് 20 പേരെ അറസ്റ്റ് ചെയ്തതത്. അന്വേഷണം പുരോഗമിക്കുകയാണ്. കോള്‍ സെന്റര്‍ തട്ടിപ്പിന്റെ ഇന്ത്യയിലെ മുഖ്യ സൂത്രധാരന്‍ സാഗര്‍ ഥാക്കര്‍ ദുബൈയിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Tags:    

Similar News