അണ്ണാഎഡിഎംകെ ആസ്ഥാനം നിയന്ത്രിച്ച് ശശികലയുടെ സ്വകാര്യ സേന

Update: 2018-04-25 08:40 GMT
Editor : admin | admin : admin
അണ്ണാഎഡിഎംകെ ആസ്ഥാനം നിയന്ത്രിച്ച് ശശികലയുടെ സ്വകാര്യ സേന

ഇതേ സുരക്ഷാ സേനയെയാണ് റിസോര്‍ട്ടില്‍ ശശികല വിഭാഗം നിയോഗിച്ചിട്ടുള്ളതെന്നാണ് പന്നീര്‍ശെല്‍വം ആരോപിക്കുന്നത്. ഇവര്‍ മന്നാര്‍ഗുഡി മാഫിയയുടെ ഗുണ്ടകളാണെന്ന്....

രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ എഐഡിഎംകെയില്‍ പാര്‍ട്ടി പിടിക്കാന്‍ പന്നീര‍്ശെല്‍വവും സംരക്ഷിക്കാന്‍ ശശികല വിഭാഗവും ചരടുവലികള്‍ ആരംഭിച്ചു. പന്നീര്‍ശെല്‍വം വിഭാഗത്തില്‍ നിന്ന് പാര്‍ട്ടി ആസ്ഥാനം സംരക്ഷിക്കാന്‍ ശശികല വിഭാഗം സ്വകാര്യ സുരക്ഷാ സേനയെ നിയോഗിച്ചു. ശശികല വിഭാഗം നിയോഗിച്ച അഞ്ഞൂറോളം ആളുകളെ കൂടാതെ നൂറോളം വരുന്ന സ്വകാര്യ സുരക്ഷാ സേനയെയുമാണ് ഇന്ന് പാര്‍‍ട്ടി ആസ്ഥാനത്ത് കാണാന്‍ കഴിഞ്ഞത്.

Advertising
Advertising

റായപ്പേട്ടയിലെ പാര്‍ട്ടി ആസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തകരെന്ന് തോന്നിക്കുന്ന ആരുമില്ല. ആരുടെയോ നിര്‍ദേശമനുസരിച്ച് മാത്രം പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളള്‍ മാത്രം. നേതാക്കളെല്ലാം കൂവത്തൂരിലെ റിസോര്‍ട്ടിലാണ്. പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ചുമതലയുള്ള ആരുമില്ല. അതിനാല്‍ പ്രതികരിക്കാനാവില്ലെന്ന് ഓഫീസിലുള്ളവര്‍. ഇതേ സുരക്ഷാ സേനയെയാണ് റിസോര്‍ട്ടില്‍ ശശികല വിഭാഗം നിയോഗിച്ചിട്ടുള്ളതെന്നാണ് പന്നീര്‍ശെല്‍വം ആരോപിക്കുന്നത്. ഇവര്‍ മന്നാര്‍ഗുഡി മാഫിയയുടെ ഗുണ്ടകളാണെന്ന് പന്നീര്‍ ശെല്‍വം ആരോപിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News