അന്വേഷണം ഇഴയുന്നു; നജീബിന്റെ തിരോധാനത്തിന് 103 ദിവസം

Update: 2018-04-27 05:00 GMT
അന്വേഷണം ഇഴയുന്നു; നജീബിന്റെ തിരോധാനത്തിന് 103 ദിവസം

മകനുവേണ്ടി ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ അമ്മയുടെ ചോദ്യം.

Full View

ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കാണാതായി 100 ദിവസം പിന്നിട്ടിട്ടും സൂചനകള്‍ പോലും കണ്ടെത്താനാകാതെ ഡല്‍ഹി പൊലീസ്. സുഹൃത്തുക്കളെയാണ് നിലവില്‍ ചോദ്യം ചെയ്യുന്നത്. നജീബിനെ കാണാതാകുന്നതിന് തൊട്ട് മുമ്പ് തര്‍ക്കത്തിലേര്‍പ്പെട്ടവരെയോ പരാതിയില്‍ ഉന്നയിച്ചവര്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.

ഒക്ടോബര്‍ മാസം 15ന് അര്‍ധരാത്രി ഹോസ്റ്റലിലേക്ക് എത്രയും പെട്ടെന്ന് എത്രണമെന്ന മകന്റെ ആവശ്യം കേട്ടതുമുതല്‍ കരഞ്ഞു തുടങ്ങിയതാണ് ഈ അമ്മ. എങ്ങനെയെങ്കിലും മകനെ കണ്ടെത്തണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. പങ്കെടുക്കാത്ത പരിപാടികളില്ല. മകനുവേണ്ടി ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് ഈ അമ്മയുടെ ചോദ്യം. ഹൈക്കോടതിയിലും കേസുണ്ട്. അന്വേഷണം ഊര്‍ജിതമാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ഒപ്പം ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തന്നെ നജീബിനെ കുറ്റവാളിയായി ചിത്രീകരിച്ചതും അന്വേഷണത്തിന് വിലങുതടിയായതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. നജീവിനെ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം പാതിതോഷികവും ആഴ്ചകള്‍ക്ക് ശേഷം കാമ്പസിലാകമാനം നടത്തിയ തെരച്ചിലുമൊഴിച്ചാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.

Tags:    

Similar News