ആമിര്‍ ഖാനും ഭാര്യയ്ക്കും എച്ച് വണ്‍ എന്‍വണ്‍ പനി

Update: 2018-04-27 13:04 GMT
Editor : Jaisy
ആമിര്‍ ഖാനും ഭാര്യയ്ക്കും എച്ച് വണ്‍ എന്‍വണ്‍ പനി

മുതിര്‍ന്ന പത്ര പത്രവര്‍ത്തക അനുപമ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

ബോളിവുഡ് താരം ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും എച്ച് വണ്‍ എന്‍വണ്‍ പനി ബാധിച്ചു. മുതിര്‍ന്ന പത്ര പത്രവര്‍ത്തക അനുപമ ചോപ്രയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

സത്യമേവ ജയതേ എന്ന പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ ജലസംരക്ഷണത്തിനുവേണ്ടി സംഘടിപ്പിച്ച സത്യമേവ ജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു പരിപാടിയുടെ അവതാരകന്‍ കൂടിയായ ആമിര്‍. ചികിത്സയിലായതിനാല്‍ ആമിറിന് ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. ഈ കാര്യം അനുപമ ട്വിറ്ററിലൂടെ അറിയിച്ചതിന് തൊട്ടു പിറകെ രോഗം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് ആമിറുമെത്തി. ചടങ്ങിനിടെ വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ആമിര്‍ തന്റെ രോഗവിവരം പങ്കുവച്ചത്.

Advertising
Advertising

ഇന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരു സന്തോഷദിനമാണല്ലോ. എന്നാല്‍, ഞങ്ങള്‍ക്ക് ഇത് സങ്കടത്തിന്റെ ദിവസമാണ്. എച്ച്. വണ്‍ എന്‍ വണ്‍ പനി കാരണം ഞങ്ങള്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഇത് പകര്‍ച്ചവ്യാധി ആയതിനാല്‍ ഞങ്ങള്‍ വീട്ടില്‍ തന്നെ അടച്ചിരിക്കുകയാണ്- ആമിര്‍ പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഷാരൂഖ് ഖാന്‍, നിത അംബാനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News