യുപിയില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കുട്ടി മരിച്ചു

Update: 2018-04-27 10:32 GMT
Editor : Sithara
യുപിയില്‍ മന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കുട്ടി മരിച്ചു

ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് ബാലന്‍ മരിച്ചു.

ഉത്തര്‍പ്രദേശ് മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ അകമ്പടി വാഹനമിടിച്ച് ബാലന്‍ മരിച്ചു. ഗോണ്ട ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു.

അഞ്ച് വയസുകാരന്‍ ശിവയാണ് മരിച്ചത്. റോഡരികിലൂടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം പോവുകയായിരുന്ന കുട്ടിയെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശിവയുടെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും റോഡില്‍ പ്രതിഷേധിച്ചു.

കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് യോഗി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News