പിണറായും കേജ്‍രിവാളും കൂടിക്കാഴ്ച്ച നടത്തി

Update: 2018-04-28 23:38 GMT
Editor : Subin
പിണറായും കേജ്‍രിവാളും കൂടിക്കാഴ്ച്ച നടത്തി
Advertising

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് കേജ്‍രിവാള്‍, ബി ജെ പി- കോൺഗ്രസ് ഇതര മതേതര കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ടെന്ന് പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് കുടിക്കാഴ്ചക്ക് ശേഷം കേജ്‍രിവാൾ പറഞ്ഞു. കേജ്‍രിവാളുമായി യോജിക്കാവുന്ന ഒരു പാട് കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ പിണറായി ,ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെ ആശ്രയിക്കാനാവില്ലെന്നും പറഞ്ഞു

ഡൽഹി കേരള ഹൗസിൽ രാവിലെ 8.30 നാരംഭിച്ച കൂടിക്കാഴ്ച്ച 20 മിനുറ്റ് നീണ്ടുനിന്നു. ദേശീയ രാഷ്ട്രീയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾകൂടിക്കാഴ്ചക്ക് ശേഷം അഭിപ്രായപ്പെട്ടു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ രാഷ്ട്രീയ പ്രവർത്തകരും വ്യവസായികളും, മാധ്യമ പ്രവർത്തകരും ഒരുപോലെ ഭയചകിതരാണെന്ന് കേജ്‍രിവാൾ പറഞ്ഞു.

ബി ജെ പി- കോൺഗ്രസ് ഇതര മതേതര കൂട്ടായ്മ ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരു പാർട്ടികൾക്കും ഇടയിൽ യോജിക്കാവുന്ന നിരവധി കാര്യങ്ങളുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തുടർ കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചാണ് ഇരുവരും പിരിഞ്ഞത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News